രാജ്യത്ത് ആകെ ഓടുന്നത് മൂന്നുലക്ഷം ബസുകള്‍

Sunday 9 September 2018 2:36 am IST

ന്യൂദല്‍ഹി: രാജ്യത്തെ നിരത്തുകള്‍ സജീവമാക്കുന്നത് മൂന്നുലക്ഷം ബസുകള്‍ മാത്രമാണെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക്. 30 ലക്ഷം ബസുകള്‍ വേണ്ടിടത്താണ് വെറും മൂന്നുലക്ഷം ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 19 ലക്ഷം ബസുകളാണുള്ളത്. ഇതില്‍ 2.8 ലക്ഷം മാത്രമാണ് സര്‍വീസ് നടത്തുന്നത്.

വേണ്ടത്ര ഗതാഗത സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യവാഹനങ്ങളെയാണ് പൊതുജനം ആശ്രയിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് വൈ.എസ്. മാലിക് പറയുന്നു.

ചൈനയില്‍ 1000 പേര്‍ക്കായി ആറ് ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ ഇന്ത്യയില്‍ 10,000 പേര്‍ക്കായി നാലു ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.