ന്യൂദല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും യുജിസിക്കും കേരള, എംജി കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു.
പാലക്കാട് വിക്ടോറിയ കോളേജ് റിട്ട.പ്രിന്‍സിപ്പാള്‍ ഡോ.സരസു , ചവറ ഗവ. കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി പ്രൊഫ. ജെ വിജയന്, തേവര എസ് എച്ചിലെ സുവോളജി പ്രൊഫ. ഡോക്ടര്‍ ടിജെ ജെയിംസ്, കളമശേരി സെന്റ് പോള്‍സിലെ ഹിന്ദി വകുപ്പ് മേധാവി ഗീത എംഎസ്, എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച യുജിസി ചട്ടത്തില്‍ പെന്ഷന് പ്രായം ഉയര്‍ത്തണം എന്ന വ്യവസ്ഥ നടപ്പിലാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: