കൊച്ചി : സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ എംഡിഎസ് വിദ്യാര്‍ഥികള്‍ക്ക് സ്റ്റെപെന്റ് നിഷേധിക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി. എംഡിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്റിന് അര്‍ഹത ഉണ്ടെന്ന് ഡെന്റല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെയും സര്‍ക്കാരിന്റെയും വിജ്ഞാപനങ്ങള്‍ നിലവിലുണ്ട്.
ഇതു വകവെക്കാതെയാണ് സ്വാശ്രയ കോളേജുകളുടെ നടപടിയെന്ന് ഡോ. വൈശാഖ് ഉള്‍പ്പെടെ 143 എം.ഡി.എസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. പത്ത് മണിക്കൂറോളം ഓരോ എംഡിഎസ് വിദ്യാര്‍ത്ഥിയും ജോലി നോക്കുന്നുണ്ട്. തുടര്‍ന്നാണ് സ്റ്റൈപെന്റ് നല്കാന് നിര്‍ദേശമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളില്‍ മാത്രമാണ് ഇതു നടപ്പായതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: