പ്രളയം നേരിടാന്‍ കര്‍മ പദ്ധതി സര്‍ക്കാരിന് നോട്ടീസ്

Sunday 9 September 2018 2:42 am IST

കൊച്ചി : പ്രളയ ദുരന്തത്തെ നേരിടാന്‍ കേന്ദ്ര ജല കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് അടിയന്തര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 

ഡാമുകളിലെ ജലം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് പ്രളയ ദുരന്തം ഉണ്ടാകാന്‍ കാരണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ദുരന്ത ബാധിതര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിക്കാര്‍ ഇരുവരും പ്രളയ ദുരിത ബാധിതരാണ്. ചെങ്ങന്നൂര്‍ സ്വദേശി സുധീഷ്. വി. സെബാസ്റ്റ്യന്‍, പാണ്ടനാട് സ്വദേശി ഷേര്‍ലി എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.