ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ മുന്‍ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചിനെ നേരിടും. നിലവിലുളള ചാമ്പ്യനും ലോക ഒന്നാം നമ്പറായ റാഫേല്‍ നദാല്‍ സെമിഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് പോട്രോ ഫൈനലിലെത്തിയത്.
മൂന്നാം സീഡും 2009 ലെ ചാമ്പ്യനുമായ ഡെല്‍ പേട്രോ 7-6 (7-3), 6-2 എന്ന് സ്കോറിന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് നദാല്‍ കലിന് പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. 2011,2015 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം ചൂടിയ ദ്യോക്കോവിച്ച് സെമിയില്‍ ജപ്പാന്റെ കീ നിഷികോറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. സ്കോര്‍ 6-3, 6-4, 6-2. ഇത് എട്ടാം തവണയാണ് ദ്യോക്കോവിച്ച് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.
ഡെല്‍ പോട്രോക്കെതിരെ ദ്യോക്കോവിച്ച് മികച്ച് റെക്കോഡാണുള്ളത്. ഇവര്‍ പരസ്പരം ഏറ്റുമുട്ടിയ പതിനെട്ട് മത്സരങ്ങളില്‍ പതിനാലിലും ദ്യോക്കോവിച്ചാണ് വിജയം നേടിയത്. ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇതാദ്യമായാണ് പേട്രോയും ദ്യോക്കോവിച്ചും ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: