ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

Sunday 9 September 2018 2:50 am IST

ഹാംപ്‌ഡെന്‍: ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. റൊമേലു ലുകാക്കു, ഏദന്‍ ഹസാര്‍ഡ് എന്നിവരുടെ ഗോളുകളില്‍ ബെല്‍ജിയം മടക്കമില്ലാത്ത് നാലു ഗോളുകള്‍ക്ക് സ്‌കോട്ടലന്‍ഡിനെ പരാജയപ്പെടുത്തി.

സ്‌കോട്ട്‌ലന്‍ഡിന്റെ പിഴവുകള്‍ മുതലാക്കിയാണ് ബെല്‍ജിയം നാല് ഗോളുകള്‍ അവരുടെ ഗോള്‍ വലയില്‍ അടിച്ചുകയറ്റിയത്. പുതിയ മാനേജര്‍ അലെക്‌സ് മക്‌ലീഷ് ചുമതലയേറ്റശേഷം അഞ്ചു മത്സരങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ നാലാം തോല്‍വിയാണിത്.

1973 നു ശേഷം സ്വന്തം തട്ടകത്തില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 1973 ഫെബ്രുവരിയില്‍ സ്‌കോട്ട്‌ലന്‍ഡ് ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.