പി.സി ജോര്‍ജിനെതിരെ നിയമനടപടിക്ക്

Sunday 9 September 2018 2:53 am IST

കൊച്ചി: ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. കന്യാസ്ത്രീക്ക് പിന്തുണയുമായി വന്നവര്‍ക്കും വൈദ്യപരിശോധന വേണമെന്ന പി.സി. ജോര്‍ജിന്റെ ആക്ഷേപത്തിന് ഇന്നലെ കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ മറുപടി നല്‍കി. 

ഏത് പരിശോധനയ്ക്കും തയാറാണ്. പരാതിയുയര്‍ത്തിയ സിസ്റ്റര്‍ പീഡനത്തിന് വിധേയയായി എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണ്. എന്നിട്ടും നീതി കിട്ടിയില്ല. എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ. പി.സി. ജോര്‍ജ് അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.