സിപിഎം നിലപാടിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Sunday 9 September 2018 2:55 am IST

'നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ആഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലര്‍ച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണില്‍ വിളിച്ച് തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഏകെജി സെന്ററില്‍ എത്തി. തല്‍ക്ഷണം വിശദീകരണം എഴുതിവാങ്ങി.

അതുകഴിഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. രണ്ടംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുന്നു. റിപ്പോര്‍ട്ട് ഉടനെ കിട്ടും, കിട്ടിയാല്‍ ഉടനെ നടപടി ഉണ്ടാകും. സംശയം വേണ്ട, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയാറല്ല.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.