കുര്യനെതിരെ നടപടി വേണമെന്ന് മന്ത്രി സുനിൽകുമാർ

Sunday 9 September 2018 3:06 am IST

തൃശൂര്‍: തന്നെ  പരസ്യമായി പരിഹസിച്ച  അഡീ.ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് എതിരെ നടപടി വേണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.  നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുമെന്ന കൃഷിമന്ത്രിയുടെ  നിലപാട് തട്ടിപ്പാണെന്നായിരുന്നു കുര്യന്റെ വിമര്‍ശനം. മോക്ഷം കിട്ടുമെന്ന് പറയുമ്പോലെയാണ് മന്ത്രി നെല്‍കൃഷിഭൂമിയുടെ വിസ്തൃതി കൂട്ടണമെന്ന് പറയുന്നതെന്നും കുര്യന്‍ പരിഹസിച്ചിരുന്നു. 

നെല്‍കൃഷി വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ നയമാണെന്നും ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും മന്ത്രി  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി.എച്ച്. കുര്യന്റെ വിമര്‍ശനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. അച്ചടക്ക നടപടി ആവശ്യപ്പെടും. മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതി വിരുദ്ധമാണെന്നും 'ഒരു നെല്ലും ഒരു മീനും' പദ്ധതികൊണ്ട് ഒരുപ്രയോജനവുമില്ലെന്നും കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടനാട്ടിലെ നെല്‍കൃഷി വേണ്ടെന്ന് വെച്ച് കുടിവെള്ള യൂണിറ്റോ മത്സ്യകൃഷിയോ, ടൂറിസമോ നടത്തണമെന്നാണ് കുര്യന്‍ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.