അബ്ഖാസിയ പ്രധാനമന്ത്രി കാറപകടത്തിൽ കൊല്ലപ്പെട്ടു

Sunday 9 September 2018 8:36 am IST

സുഖുമി : അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. പ്രധാനമന്ത്രിയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് അബ്ഖാസിയ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

മ്യൂസെരാ സെറ്റില്‍മെന്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്. പ്രാദേശിക സമയം രാത്രി 10 മണിക്കായിരുന്നു അപകടം. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഗാഗുലിയ സോച്ചിയിലെത്തിയത്.

മറ്റൊരു കാറിന് നിയന്ത്രണം വിട്ട് പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗാഗുലിയയുടെ അംഗരക്ഷകനും ഡ്രൈവര്‍ക്കും പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.