വിവാദങ്ങളുടെ പ്രസിഡൻ്റ്

Sunday 9 September 2018 11:01 am IST

വിവാദങ്ങള്‍ക്കുവേണ്ടി മാത്രം ഒരു പ്രസിഡന്റ് എന്ന നിലയിലേക്ക് തരംതാഴുകയാണോ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് എന്നു പോലും ചില അവസരങ്ങളില്‍ ചിന്തിക്കുവരുണ്ടാകാം. ഒരു പക്ഷേ സംവാദങ്ങളെക്കാള്‍ പേരുകിട്ടുന്നത്, കുപ്രസിദ്ധിയായാലും വിവാദമാണ് നല്ലതെന്ന് ട്രംപ് വിചാരിച്ചുകാണുമോ. എന്തായാലും നിത്യവും വാര്‍ത്തകളില്‍ കൊഴുത്തു നില്‍ക്കാന്‍ ട്രംപിന് ഓരോ കാരണങ്ങളുണ്ടാകും. അത്രയ്‌ക്കൊന്നും വിവേകമില്ലാത്ത ഒരു ബിസിനസുകാരന്‍ പ്രസിഡന്റായാല്‍ ഇങ്ങനെയൊക്കെ ആയിരിക്കുമെന്നു പറയുതിനപ്പുറമാണ് ട്രംപ് വരുത്തിവെക്കുന്ന ഓരോ വിനകള്‍ എന്നുകൂടി പറയണം.

വെറുപ്പിന്റേയും ശത്രുതയുടേയും രാഷ്ട്രീയമാണ് ട്രംപിന്റേതൊന്നാണ് മുന്‍ പ്രസിഡന്റ് ഒബാമ തുറടിച്ചത്. സര്‍വകലാശാലാ വിദ്യാര്‍ഥികളോടാണ് പേര് എടുത്തു പറഞ്ഞ് ട്രംപിനെ ഒബാമ വിമര്‍ശിച്ചത്. മുന്‍പ്രസിഡന്റുമാരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാറില്ലെന്നു പറയുമ്പോഴും അങ്ങനെ ചെയ്തുപോയത് സഹികെട്ടിട്ടാണെും ഒബാമ പറയാതെ പറയുകയായിരുന്നു. 

കൂടെ ഉള്ളവരെക്കൊണ്ടു തെന്ന ട്രംപിന് പൊറുതിമുട്ടിയിരിക്കുകയാണ്. പലരേയും നേരത്തെ പുകച്ചു പുറത്തു ചാടിച്ച ഈ പ്രസിഡന്റിന് വൈറ്റ് ഹൗസിനെത്തെ വിശ്വാസമില്ലാതായിരിക്കും പോലെയാണ് കാര്യങ്ങള്‍ നീങ്ങുത്. കഴിഞ്ഞ ദിവസം പേരുവെക്കാതെ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക് ടൈംസില്‍ ലേഖനമുണ്ടായിരുന്നു. ഇതിനുശേഷമുണ്ടായ വലിയ വിമര്‍ശനമാണ് ഒബാമയില്‍നിന്നുമുണ്ടായിരിക്കുത്. ലോകംമുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ് ലേഖനം. വലിയ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും ഇതിനു പിന്നിലൊണ് നിഗമനം. പലപേരുകളും സംശയിക്കുന്നതായി പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ എടുത്തുചാട്ടം ചില ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നുവെന്നതും മറ്റുമായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. പേരില്ലാതെ ലേഖനം എഴുതിയ ആളെ ഭീരു എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ ഭീരുവിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ജനങ്ങളെ ചില കാര്യങ്ങള്‍ ഇങ്ങനെ അറിയിക്കാനേ കഴിയൂ എന്നാണ് ടൈംസ് പറഞ്ഞത്. 

അമേരിക്ക വികസ്വര രാജ്യമാണെും അതുകൊണ്ട് വികസ്വര രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യയ്ക്കും അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ട്രംപ് പറഞ്ഞു കഴിഞ്ഞു. ഇത് ട്രംപിനും പൊതുവെ അമേരിക്കയ്ക്കുമുള്ള മാനസിക വിഷമംകൊണ്ടാണെന്ന് മനസിലാക്കാന്‍  അതി ബുദ്ധിയൊന്നും വേണ്ട. ഇന്ത്യയുടേയും ചൈനയുടേയും വളര്‍ച്ചയാണ് അദ്ദേഹത്തെ വിറളിപിടിപ്പിക്കുത്. 

ചിലപ്പോള്‍ സ്വന്തം നാട്ടുകാര്‍ക്കുപോലും അവിശ്വാസം തോുന്നും പോലെയാണ് ട്രംപിന്റെ പ്രവര്‍ത്തികള്‍. റഷ്യയെ വിമര്‍ശിക്കുമ്പോഴും മനസുകൊണ്ട് പുടിന്റെ കൂടെയാണ് ട്രംപ് എന്നുവരുംവിധമാണ് ചിലകാര്യങ്ങള്‍. അടുത്തിടെ ഫിന്‍ലന്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ പുടിന് ഒരര്‍ഥത്തില്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പുകാലത്ത് തന്നെ റഷ്യ സഹായിച്ചുവെതിനുള്ള പാരിതോഷികങ്ങളാണ് ഇത്തരം കീഴടങ്ങലെന്ന് വന്‍തോതില്‍ വിമര്‍ശനംവിളിച്ചുവരുത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.