ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് തടവ് ശിക്ഷ

Sunday 9 September 2018 11:26 am IST

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന് നാലുവര്‍ഷം തടവ്. പ്രതിയെ ടൈം ബോംബ് എന്ന്  വിശേഷിപ്പിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. 

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.  ലണ്ടന്‍ സ്വദേശിയായ പതിനാറുകാരന്‍ കൂട്ടുകാരുമായി ചേര്‍ന്ന് വിജയകുമാറിന്റെ കടയിലെത്തുകയും പുകയിലെ ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതുകൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ ഇയാള്‍ക്ക് കൊടുത്തില്ല. ഇതില്‍ പ്രകോപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.