ഹിന്ദു സമൂഹത്തിന് അവശ്യം സഹകരണവും ഐക്യവും: മോഹന്‍ ഭഗവത്

Sunday 9 September 2018 12:29 pm IST
കാട്ടിലെ രാജാവാണെങ്കിലും സിംഹം ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചു കീഴടക്കാനും നശിപ്പിക്കാനും കഴിയും. അതു മറക്കരുത്. കൂട്ടായി ചിന്തിച്ച് നിര്‍ഭയമായി നേടാനാകണം.പ്രഗത്ഭമതികള്‍ ഏറ്റവുമധികം ഉള്ളത് ഹിന്ദുസമൂഹത്തിലാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഒരുമിക്കാത്തതാണ് കുഴപ്പം. ഒന്നിക്കാനായി എല്ലാവരും ഒരേ കുടക്കീഴില്‍ വരണമെന്നില്ല.

ചിക്കാഗോ: സഹകരണവും ഐക്യവുമാണ് ഹിന്ദു സമൂഹത്തിന്റെ അഭിവൃദ്ധിക്ക് അവശ്യം വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. സമൂഹമെന്ന നിലയില്‍ യോജിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഹിന്ദുസമൂഹത്തിന് അഭിവൃദ്ധിയുണ്ടാകൂ. ഏതാനും സംഘടനകളും കക്ഷികളും ഒറ്റയ്ക്കൊറ്റക്ക് പ്രവര്‍ത്തിക്കുന്നത് പര്യാപ്തമല്ല.  ലോക ഹിന്ദു കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1893ല്‍ നടന്ന ലോക മതപാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിന്റെ 125-ാം വാര്‍ഷികത്തിലാണ് സമ്മേളനം.

കാട്ടിലെ രാജാവാണെങ്കിലും സിംഹം ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചു കീഴടക്കാനും നശിപ്പിക്കാനും കഴിയും. അതു മറക്കരുത്. കൂട്ടായി ചിന്തിച്ച് നിര്‍ഭയമായി നേടാനാകണം.പ്രഗത്ഭമതികള്‍ ഏറ്റവുമധികം ഉള്ളത് ഹിന്ദുസമൂഹത്തിലാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഒരുമിക്കാത്തതാണ് കുഴപ്പം. ഒന്നിക്കാനായി എല്ലാവരും ഒരേ കുടക്കീഴില്‍ വരണമെന്നില്ല.

ഹിന്ദുധര്‍മം ഒരേ സമയം  പൗരാണികവും ഉത്തരാധുനികവും ആണ്. മനുഷകുലത്തിന് ഇന്നുമുതല്‍ അടുത്ത രണ്ട് പതിറ്റാണ്ട് വരേയ്ക്ക്  എന്തൊക്കെ വേണമെന്ന് നമ്മള്‍  ഇപ്പോള്‍ ഒന്നിച്ചിരുന്ന് ചിന്തിക്കണം. നമ്മുടെ അറിവ്  ജനങ്ങള്‍ക്ക്  ഇപ്പോള്‍ ആവശ്യമുണ്ട്. അത് നല്‍കാന്‍ കഴിയണം. ഇന്ന് ഹിന്ദു മൂല്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന  നമ്മുടെ മൂല്യങ്ങള്‍ ആഗോള മൂല്യങ്ങളാണ്. ലോകത്തെ നന്നാക്കാനാണ് നമ്മുടെ ആഗ്രഹം. നമുക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ കോളനിവല്‍ക്കരണത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനം

ഹിന്ദുക്കള്‍ ആരെയും എതിര്‍ക്കുന്നില്ല. കീടങ്ങളെ പോലും കൊല്ലില്ല. അതിനെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മളെ എതിര്‍ക്കുന്നവരുണ്ട്. ഉപദ്രവിക്കാതെ അവരുമായി ഇടപെടുക. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നമ്മള്‍ എന്തുകൊണ്ട് ക്ലേശത അനുഭവിച്ചു എന്നതിന്റെ കാരണം നമുക്കറിയില്ലങ്കിലും എതിരാളികള്‍ക്കറിയാം. നമുക്ക് എല്ലാം ഉണ്ട്. എല്ലാം അറിയാം.

പക്ഷേ നമുക്കുള്ള അറിവ്  പ്രയോഗത്തില്‍ വരുത്താന്‍ നാം മറന്നു പോയി. ഒറ്റക്കെട്ടായി നില്‍ക്കാനും കഴിയാതെ പോയി.. ഹിന്ദുക്കള്‍ ആരെയും എതിര്‍ക്കുന്നില്ല. കീടങ്ങളെ പോലും കൊല്ലില്ല. അതിനെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മളെ എതിര്‍ക്കുന്നവരുണ്ട്. ഉപദ്രവിക്കാതെ അവരുമായി ഇടപെടുക. അഭിപ്രായസമന്വയത്തിന്റെ പാത സ്വീകരിക്കുകയുമാണ് വേണ്ടത്. അത്തരമൊരു സാഹചര്യത്തിലാണ് നാം. രാഷ്ടീയമായ പോരാട്ടം നടത്തുമ്പോഴും സ്വത്വം മറന്നു പോകരുത്.

എന്റെ കാഴ്ചപ്പാടിനെ അംഗീകരിക്കാത്തവരെല്ലാം വിഡ്ഢികള്‍ എന്ന അഭിപ്രായമില്ല. നിങ്ങളുടെ കാഴ്ചപ്പാടില്‍ നിങ്ങള്‍ ശരിയാകാം. എല്ലാ കാഴ്ചപ്പാടുകളും സമന്വയിപ്പിക്കുന്നിടത്താണ് ശ്കതി., ശ്രേഷ്ടതയക്ക് വേണ്ട കരുത്ത് ആദര്‍ശ നിഷ്ഠയും അതിനുള്ള പ്രേരകശക്തി ആത്മീയതയും ആകണംപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഫലപ്രാപ്തി ഉണ്ടാകുക. മൂല്യങ്ങളും ലക്ഷ്യവും ഒരിക്കലും വിസ്മരിക്കരുതെന്നുമാത്രം. സ്വപ്്നങ്ങളില്ലങ്കില്‍ ഒന്നും സാധ്യമല്ല.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസ്ബലെ, ഹിന്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.പി. കോത്താരി, കോഓര്‍ഡിനേറ്റര്‍ അഭയ അസ്താന, നടന്‍ അനുപം ഖേര്‍, സുരിനാം റിപ്പബ്ലിക് വൈസ് പ്രസിഡന്റ് അശ്വിന്‍ അധിന്‍,  രാജു റഡ്ഡി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.