പ്രളയ ദുരിതത്തിനിടയിൽ ഹർത്താൽ നടത്തുന്നത് ശരിയല്ല

Sunday 9 September 2018 1:49 pm IST

തിരുവനന്തുപരം: കോണ്‍ഗ്രസും സിപിഎമ്മും പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഹര്‍ത്താല്‍ നടത്തുന്നതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും പ്രളയബാധിതമേഖലയെ എങ്കിലും ഒഴിവാക്കണമായിരുന്നെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളേയും ബന്ദ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു. നേരത്തെയും നിരവധിപേര്‍ ഹര്‍ത്താലിനെതിരെ രംഗത്തുവന്നിരുന്നു.

പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്. കോണ്‍ഗ്രസ് ആഹ്വാനത്തിന് പിന്നാലെ കേരളത്തില്‍ ഹര്‍ത്താല്‍ ദിനമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.