അമേരിക്ക ഇറാനുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നു: ഹസ്സൻ റുഹാനി

Sunday 9 September 2018 2:55 pm IST

ടെഹ്‌റാൻ:’ഇറാൻ ജനതയ്ക്കുമേൽ സമ്മർദം ചെലുത്തുന്ന അമേരിക്ക തന്നെ ഇരുരാജ്യങ്ങളും തമ്മിൽ സമവായ ചർച്ചകൾ നടത്തണമെന്ന ആവശ്യവുമായി ഇറാനെ സമീപിക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി. സർക്കാർ നിയന്ത്രിത ചാനലിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തിലായിരുന്നു റുഹാനിയുടെ പ്രസ്താവന. 

അമേരിക്കയുടെ സമവായ ശ്രമങ്ങളാണോ അതോ ഇറാനെതിരെ സ്വീകരിക്കുന്ന കർശന നടപടികളാണോ തങ്ങൾ കണക്കിലെടുക്കേണ്ടതെന്നും റുഹാനി ചോദിച്ചു. സാമ്പത്തിക, മാനസിക, പ്രചരണ യുദ്ധമാണ് ഇറാൻ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറുകയും  ഇറാനുമേൽ നിരവധി നിരോധനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം, ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.