നിയമം കൈയ്യിലെടുക്കുന്നവരെ ദേശീയവാദികളെന്ന് വിളിക്കാനാവില്ല

Sunday 9 September 2018 3:45 pm IST

ന്യൂദല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നവരെ ദേശീയവാദികളെന്ന് വിളിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരത്തിലുള്ള സംഭവങ്ങളെ  രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം കടുത്ത അമര്‍ഷം രേഖപ്പെടുത്തി. 

നിയമങ്ങള്‍ കൊണ്ട് മാത്രം ഇത്തരം പ്രശ്‌നങ്ങളെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്നും , സാമൂഹിക മാറ്റമാണ് ഇതിന് ഏറ്റവും അനിവാര്യമായ ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ വല്‍ക്കരിക്കുകയും കേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍  അരങ്ങേറാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.