മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസം അവതാളത്തിലാക്കി

Sunday 9 September 2018 4:05 pm IST

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി  ചികിത്സക്ക്  പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി   മന്ത്രിസഭായോഗം പോലും വിളിക്കാനാകാതെ നോക്കുകുത്തിയായിരിക്കുകയാണ്. 

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും  വിതരണം ചെയ്യാനാകാതെ റവന്യു വകുപ്പ് പൂര്‍ണ്ണ പരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ പോലും ധന സഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി  വ്യാപകമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്.   തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.