പോലീസ്-ബിഷപ്പ് അവിശുദ്ധസഖ്യമെന്ന് ജസ്റ്റീസ് മെമാല്‍പാഷ

Sunday 9 September 2018 4:29 pm IST

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ തുടരുന്ന സമരത്തിന് പിന്തുണയേറുന്നു.

ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യങ്ങളെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. കുറ്റാരോപിതരും, പോലിസും തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനു പിന്നിലെന്ന് സമരപ്പന്തലില്‍ സംസാരിക്കവെ ജസ്റ്റീസ് കെമാല്‍പാഷ ആരോപിച്ചു. ഇത്തരം വൃത്തികേട് ഒരു കേസിലും ഞാന്‍ കണ്ടിട്ടില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഈ അനീതി വച്ച് പൊറുപ്പിക്കാനാവില്ല.

ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ തയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി നല്‍കിയ കന്യാസ്ത്രീയെ പ്രശംസിക്കുന്നു. ഇപ്പോഴെങ്കിലും പരാതി നല്‍കാന്‍ തയാറായല്ലോ എന്നും കെമാല്‍പാഷ പറഞ്ഞു.

 ശനിയാഴ്ച കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തിയതോടെ കരുത്താര്‍ജിച്ച പ്രതിഷേധത്തിന് ഇന്നലെ കൂടുതല്‍ ജനപങ്കാളിത്തം കൈവന്നു. ഇന്നലെയും കന്യാസ്ത്രീകള്‍ സമരപ്പന്തലില്‍ സജീവമായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ കൊടുങ്ങല്ലൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ ഒസ്താത്തിയോസ്, ഫാ. പോള്‍ തേലക്കാട്, പി.ടി. തോമസ് എംഎല്‍എ, പുരോഹിതര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപ്പേര്‍ പിന്തുണയുമായി സമരപ്പന്തലില്‍ എത്തി.

കന്യാസ്ത്രീകളുടെ സമരത്തിന് മുന്‍ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചത് ബിഷപ്പിനെ പിന്തുണയ്ക്കുന്ന ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

സനാധിപന്‍ തോമസ് മാര്‍ ഒസ്താത്തിയോസ്, പി.ടി.തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.