ഭഗവാന്‍ ഭക്തന്റെ സ്വന്തം എന്ന രണ്ടാം ഘട്ടം

Monday 10 September 2018 1:04 am IST

ഹസ്തമുത്ക്ഷിപ്യയാതോസി

ബലാത്കൃഷ്ണ, കിമദ്ഭുതം?

ഹൃദയാദ്യദി നിര്യാസി

പൗരുഷം ഗണയാമി തേ.

(ശ്രീകൃഷ്ണകര്‍ണാമൃതം- ശ്രീവില്വമംഗലം സ്വാമിയാര്‍)

(കൃഷ്ണ! ഞാന്‍ രണ്ടു കയ്യുകൊണ്ടും നിന്നെ കെട്ടിപ്പിടിച്ചപ്പോള്‍, നീ ബലം പ്രയോഗിച്ച്, എന്റെ കൈകള്‍ തട്ടിമാറ്റി പുറത്തേക്കു ഓടിപ്പോയി. ഇതിലെന്താണ് അദ്ഭുതമുള്ളത്? എന്റെ ഹൃദയത്തില്‍നിന്ന് പുറത്തുപോ

കാന്‍ നിനക്കു കഴിഞ്ഞാല്‍ നിന്റെ പൗരുഷം ഞാന്‍ പരിഗണിക്കാം)

മൂന്നാം ഘട്ടത്തിന്റെ ഉദാഹരണം

(അധ്യായം-18 ശ്ലോകം-66)

തന്മനസ്‌കാഃ തദാലാപാഃ

തദ്‌വിചേഷ്ടാഃ തദാത്മികാഃ

തദ്ഗുണനേവ ഗായന്ത്യോ

നാത്മാഗാരാണി സസ്മരുഃ

(ഭാഗവതം സ്‌കന്ധം 10, അധ്യായം-31, ശ്ലോകം-43)

(=ഭഗവാന്‍ രാസലീലാമധ്യത്തില്‍ അന്തര്‍ധാനം ചെയ്തപ്പോള്‍ വിരഹവിഹ്വലകളായ ഗോപികമാരുടെ മനസ്സും വാക്കുകളും ചേഷ്ടകളും മാത്രമല്ല, ജീവാത്മാക്കളും ഭഗവാനോടു താദാത്മ്യം പ്രാപിച്ചു. ഇതാണ് ഭഗവാനെ ആശ്രയിക്കുക എന്ന ഉത്കൃഷ്ടവും സനാതനവുമായ അത്യുന്നതാവസ്ഥ. അവര്‍ ആ അവസ്ഥയില്‍ ഭഗവാന്റെ ലീലകളും ഗുണങ്ങളും പാടിക്കൊണ്ടുതന്നെ സ്ഥിതി ചെയ്തു. തങ്ങളുടെ ശരീരങ്ങളും ഭവനങ്ങളും അവരുടെ ഓര്‍മയില്‍ നിന്ന് എന്നോ, എന്നേ മറഞ്ഞുപോയിരിക്കുന്നു.)

അംബരീഷ മഹാരാജാവിന്റെ ഭഗവദാശ്രയണമാണ് ഒന്നാംഘട്ടത്തിന്റെ ഉദാഹരണം. ഭഗവാനെ പരിഷ്‌കരിച്ചുകൊണ്ടു ജീവിതം നയിച്ചു. പ്രഹ്ലാദ ബാലന്‍ ശ്രീ നരസിംഹമൂര്‍ത്തിയെ സമശ്രയിച്ച രീതിയാണ് രണ്ടാംഘട്ടത്തില്‍ ഉദാഹരണം.

അങ്ങയുടെ ഈ ഉഗ്രനരസിംഹ രൂപത്തില്‍ നിന്നല്ല. ജനനമരണ രൂപമായ സംസാരചക്രത്തില്‍ നിന്നാണ് ഞാന്‍ ഭയപ്പെടുന്നത്. അതുകൊണ്ട്-

''അപവര്‍ഗ ശരണം ഹ്വയസേകദാനു''

(എപ്പോഴാണ് അങ്ങയുടെ ശ്രീപദത്തിലേക്ക് എന്നെ വിളിക്കുന്നത്? മാത്രമല്ല

''വദ, മേ തവദാസ്യയോഗം''

(ഒരു ദാസനെപ്പോലെ സേവിക്കാനുള്ള അനുഗ്രഹം മാത്രം തരൂ!)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.