പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ മുക്കികൊല്ലുന്ന രീതി!

Monday 10 September 2018 1:16 am IST

കേരളം മഹാപ്രളയത്തിന്റെ വേദനകള്‍ സഹിച്ചിട്ട് ഒരു മാസം കഴിയുന്നതെയുള്ളു. നഷ്ടകണക്കുകള്‍, പരിഹാര കണക്കുകള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ നല്‍കുവാന്‍ സാധിച്ചിട്ടില്ല. ദുരിതത്തില്‍ നിന്ന് ആളുകള്‍ പൂര്‍ണ്ണമായും കരകയറിയിട്ടുമില്ല. അപ്പോഴാണ് ഹര്‍ത്താലുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഇതാണോ ഇപ്പോള്‍ ഇവിടെ ചെയ്യേണ്ടത്. എല്ലാം നവകേരള നിര്‍മ്മിതിക്കു വേണ്ടി ജനം എന്തിനും തയ്യാറാണ്. ആ സമയത്താണ് യാതൊരു കഴമ്പിമില്ലാതെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളതെ ജനത്തിനെ വലയ്ക്കുന്ന ഹര്‍ത്താലുമായി ഇത്തരക്കാര്‍ എത്തിയിരിക്കുന്നത്. കോടികളുടെ അധിക ബാധ്യത കോണ്‍ഗ്രസുകാര്‍ ക്രൂഡോയില്‍ വിപണിയില്‍ രാജ്യത്തിന് മേല്‍ ഉണ്ടാക്കിവെച്ചില്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യയ്ക്ക് ലഭ്യമാകുമായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമം. 

വിദ്യ, കാസര്‍കോഡ്

ഈ കോടികളൊക്കെ എവിടുന്ന്?

പീഡന വിവരം മറച്ചു വയ്ക്കാന്‍ വേണ്ടി മാത്രം ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി! ഈ കോടികളൊക്കെ പാവങ്ങളുടേയും, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റേയും പാര്‍ട്ടിക്ക് എവിടെ നിന്നും ഉണ്ടായി?

പീഡനത്തേക്കാള്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ എന്നതാണ് രയുടെ സങ്കടമെന്നിരിക്കെ, ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതല്ലേ 'ബുദ്ധിപരം'?. പിന്നെ, ഒരു വര്‍ഷത്തേക്ക് 'സര്‍ക്കാരുമായി ബന്ധപ്പെട്ട' ആഘോഷങ്ങള്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചതിനാല്‍ ഈ പീഡനാഘോഷവും ഒതുക്കി തീര്‍ക്കുമായിരിക്കും. 

സുകു, തോക്കാംപാറ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.