സഞ്ജുവിന് പ്രണയസാഫല്യം; ചാരു വധു

Sunday 9 September 2018 11:04 pm IST

തിരുവനന്തപുരം: അഞ്ചു വര്‍ഷം മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് സഞ്ജു സാംസണ്‍. കാമുകി ചാരുവിനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്് ചെയ്താണ് സഞ്ജു പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതോടെയാണിത്.

മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ബി.രമേഷ്‌കുമാറിന്റെ മകളാണ് ചാരു. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ചാരുവിന്റെ ചിത്രത്തോടൊപ്പെ ചെയ്ത പോസ്റ്റില്‍ സഞ്ജു പറയുന്നു.

'2013 ഓഗസ്റ്റ് 22 11:11  ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതന്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍.ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.' ഫേസ് ബുക്ക് പോസ്റ്റില്‍ സഞ്ജു കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.