കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; ഏഴു പേര്‍ മരിച്ചു

Sunday 9 September 2018 10:42 pm IST
സോവിയറ്റ് വിരുദ്ധ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

സോവിയറ്റ് വിരുദ്ധ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ ചാവേര്‍  പൊട്ടിത്തെറിക്കുകയായിരുന്നു.

ചാവേര്‍ സ്‌ഫോടനത്തിനു മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു ചാവേറിനെ പോലീസ് വധിച്ചു. സ്‌ഫോടക വസ്തു പൊട്ടിക്കുന്നതിനു മുമ്പ് പോലീസ് ഇയാളെ  വെടിവച്ചു വീഴ്ത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.