ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മാലദ്വീപിനെ പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു.
കളിയുടെ ആദ്യ പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. നിഖില്‍ പൂജാരി (36) മന്‍വീര്‍ സിംഗ് (44) എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ആദ്യ മത്സരത്തില്‍ ഇതേ സ്കോറിനു ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഇന്ത്യ സെമിയില്‍ പാക്കിസ്ഥാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: