ആര്‍എസ്എസ് പ്രചാരകന്‍ എസ്. രാമനാഥന്‍ അന്തരിച്ചു

Monday 10 September 2018 8:25 am IST

 

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. രാമനാഥന്‍ (70) അന്തരിച്ചു. കാലത്ത് ആറര മണിക്കായിരുന്നു അന്ത്യം. ചികിത്സയിലായിരുന്നു.

ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കലിലെ ഒളവയ്പ്പില്‍ ശരീശങ്കരം തൊടുകയില്‍ മഠത്തില്‍ ശങ്കരന്‍ നായിക്കിന്റെയും ജാനകിയുടെയും മകനായി ജനിച്ച അദ്ദേഹം 1971 മുതല്‍ പ്രചാരകനാണ്. മൃതദേഹം സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30 ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍ സംസ്ക്കരിച്ചു.  അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദനം ഏറ്റതിന്റെ അവശതകളാണ് രോഗ കാരണം.

കൊല്ലം ജില്ലാ പ്രചാരക്, എറണാകളും വിഭാഗ് പ്രചാരക് ചുമതലകള്‍ വഹിച്ച അദ്ദേഹം ഏറെ നാള്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രചാരകനായിരുന്നു. 1986ല്‍ വനവാസി കല്യാണാശ്രമത്തിന്റെ സംസ്ഥാന സംഘനാ കാര്യദര്‍ശി ആയിരുന്നു. 30 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഗുരുജി പറഞ്ഞ കഥകള്‍ എന്ന പുസ്തകം കുരുക്ഷേത്ര 15 പതിപ്പുകള്‍ ഇറക്കി. ഹിന്ദിയില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍, സ്വന്തം കൃതികള്‍ എന്നിവയോടൊപ്പം കൊങ്കിണിയി രാമായണം പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 

ധാരാളം യാത്ര ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ധാരാളമായി സന്ദര്‍ശനം നടത്തിയ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.

സഹോദരങ്ങള്‍:  ഡോ.നരസിംഹ നായിക്(റിട്ട.സിഎംഒ), പരേതനായ രമേശ് നായിക്, പരേതയായ രമാഭായ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.