ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ യുവാന്‍ മാര്ട്ടിന് ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്.സ്കോര്‍ 6-3,7-6,6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്.
ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ കൈയെത്തും ദൂരത്തെത്തിയ കിരീടം അങ്ങനെ കൈവിട്ടുകളയാന്‍ ജോക്കോവിച്ച് ഒരുക്കമല്ല എന്ന് തെളിയിക്കുന്നതായിരുന്നു മൂന്നാം സെറ്റ്. കുറച്ചുകൂടി ആക്രമിച്ച് കളിച്ച ജോക്കോവിച്ച് പിഴവുകളുടെ എണ്ണത്തില്‍ പിശുക്കു കാണിക്കുകയും ചെയ്തതോടെ മൂന്നാം സെറ്റും കിരീടവും കൈപ്പിടിയിലാക്കി.
ജോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്സ്ലാം കിരീടനേട്ടമാണിത്. കഴിഞ്ഞ വിംബിള്‍ഡണിലും ജോക്കോവിച്ച് തന്നെയായിരുന്നു ജേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: