ഉത്തര്‍പ്രദേശിലെ മീററ്റില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തി

Monday 10 September 2018 9:41 am IST
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ദല്‍ഹിയിലും കുലുക്കം അനുഭവപ്പെട്ടു.

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഖര്‍ഖൗഡയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ സ്ഥാനം.

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ദല്‍ഹിയിലും കുലുക്കം അനുഭവപ്പെട്ടു.

ഞായറാഴ്ച ഹരിയാനയുടെ പലഭാഗങ്ങളിലും ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ ഛജ്ജാര്‍ ആയിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവസ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.