പാരീസില്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരികളുള്‍പ്പെടെ ഏഴുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Monday 10 September 2018 10:09 am IST
പാരീസിലെ വടക്ക് കിഴക്കന്‍ ഭാഗത്തെ കനാലിന്റെ തീരത്ത് രാത്രി 11 മണിയോടെയായിരുന്നു സംഭവം. തെരുവിലുണ്ടായിരുന്ന അപരിചിതരായ ആള്‍ക്കാര്‍ക്ക് നേരെ കത്തിയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം.

പാരീസ്: പാരീസില്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരികളുള്‍പ്പെടെ ഏഴുപേരെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ അഫ്ഗാന്‍ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. തീവ്രവാദി ആക്രമണമല്ലെന്നാണ് പ്രാഥമിക സൂചന.

പാരീസിലെ വടക്ക് കിഴക്കന്‍ ഭാഗത്തെ കനാലിന്റെ തീരത്ത് രാത്രി 11 മണിയോടെയായിരുന്നു സംഭവം. തെരുവിലുണ്ടായിരുന്ന അപരിചിതരായ ആള്‍ക്കാര്‍ക്ക് നേരെ കത്തിയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടുതല്‍ ആളുകളെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സമീപത്തെ തീയേറ്ററിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.