ഷാഹിദ കമാലിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

Monday 10 September 2018 12:28 pm IST
കന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

പത്തനാപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനു നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. പത്തനാപുരം തലവൂരില്‍ വെച്ചാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ആക്രമണമുണ്ടായത്. തലക്കും മുഖത്തും മര്‍ദ്ദനമേറ്റ ഷാഹിദ കമാല്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

കന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസെത്തിയാണ് ഷാഹിദ കമാലിനെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചത്. ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. പ്രതികളെ പോലീസ് തെരയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.