ആരിഫ് അല്‍വിയെ അഭിനന്ദിച്ച് യുഎസ്

Monday 10 September 2018 12:44 pm IST
പാക്കിസ്ഥാന്റെ 13-ാം പ്രസിഡന്റായി ആരിഫ് അല്‍വി ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇമ്രാന്റെ വിശ്വസ്തനും തെഹ്രിക് - ഇ - ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാപക നേതാവുമാണ് ആരിഫ്.

വാഷിംങ്ടണ്‍: പാക്കിസ്ഥാന്‍ പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ആരിഫ് അല്‍വിയെ അഭിനന്ദിച്ച് യുഎസ്. പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റിന് യുഎസും യുഎസ് ജനതയും അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ നുറെറ്റ് പറഞ്ഞു.

പാക്കിസ്ഥാന്റെ അഭിവൃദ്ധിക്കും, സുസ്ഥിരതയ്ക്കും, പ്രാദേശിക സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും, പാക്കിസ്ഥാനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുഎസ് ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ 13-ാം പ്രസിഡന്റായി ആരിഫ് അല്‍വി ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇമ്രാന്റെ വിശ്വസ്തനും തെഹ്രിക് - ഇ - ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാപക നേതാവുമാണ് ആരിഫ്.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പിപിപി) സ്ഥാനാര്‍ഥി ഐതാസ് അഹ്‌സന്‍, എം എം എ നോമിനി മൗലാന ഫസല്‍ റഹ്മാന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായി അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. കറാച്ചി സ്വദേശിയായ ആരിഫ് മുമ്ബ് ഡെന്റിസ്റ്റായിരുന്നു. 2006 മുതല്‍ 2013 വരെ തെഹ്രിക്-ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി ര്‍ത്തിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.