പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോ?

Monday 10 September 2018 1:21 pm IST

കൊച്ചി: പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

ഹര്‍ത്താലിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍, മുന്‍ മന്ത്രി എംകെ മുനീര്‍ അടക്കമുള്ളവര്‍ പ്രളയ സമയത്ത് ഹര്‍ത്താല്‍ വേണ്ടെന്ന നിലപാടെടുത്തിരുന്നു.

അതേസമയം,  ഇടതുവലതുമുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രളയമേഖലയിലുള്‍പ്പെടെ ജനജീവതം ദുരിതത്തിലാക്കി. സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറക്കി ജനം ഹര്‍ത്താലിനെ അവഗണിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിക്കുകകൂടി ചെയ്തതോടെ ജനജീവിതം ഏറെ ദുസ്സഹമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.