കന്യാസ്ത്രീ സമരത്തിനൊപ്പം സംഘ പരിവാറും ബിജെപിയും

Monday 10 September 2018 2:25 pm IST
കന്യാസ്ത്രീ നടത്തുന്ന സമരത്തിന് സംഘപരിവാര്‍ - ബിജെപി പിന്തുണ. വിവിധ പരിവാര്‍ സംഘടന നേതാക്കള്‍ ഹൈക്കോടതി ജംഗ്ഷനിലെ മരപ്പന്തലില്‍ സത്യഗ്രഹമിരുന്നു.

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കന്യാസ്ത്രീ നടത്തുന്ന സമരത്തിന് സംഘപരിവാര്‍ - ബിജെപി പിന്തുണ. വിവിധ പരിവാര്‍ സംഘടന നേതാക്കള്‍ ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തലില്‍ സത്യഗ്രഹമിരുന്നു.

ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍,   ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, ബിജെപി നേതാവ് അഡ്വ. ഓ. എം. ശാലീന, ഇ.എന്‍. കുമാര്‍, അഭിഭാഷക പരിഷത്ത് സെക്രട്ടറി അഡ്വ. ടി.പി. സിന്ധു മോള്‍, അഡ്വ. മഹേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന പോലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ട്, ജീവിതം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് സമര്‍പ്പിച്ച സ്ത്രീകള്‍ക്ക്, അവരുടെ  പ്രസ്ഥാന-സ്ഥാപനങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും കിട്ടാന്‍ നിരത്തിലിറങ്ങേണ്ടി വരുന്നത് കേരള സമൂഹത്തിന് അപമാനമാണെന്ന് നേതാക്കള്‍ പറഞ്ഞു. സാമൂഹ്യ നീതിക്കുള്ള കന്യാസ്ത്രീകളുടെ പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.