മുംബൈയില്‍ കാണാതായ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Monday 10 September 2018 2:45 pm IST

മുംബൈ: കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മുംബൈ കല്യാണില്‍ നിന്നാണ് സിദ്ധാര്‍ഥ് സാങ്വിയുടെ മൃതദേഹം ലഭിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരാനായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയേയും സിദ്ധാര്‍ഥിന്‍റെ രണ്ട് സഹപ്രവര്‍ത്തകരേയും പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

സെപ്തംബര്‍ 5നാണ് എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റായ സിദ്ധാര്‍ഥ് കിരണ്‍ സാങ്വിയെ കാണാതായത്. സിദ്ധാര്‍ത്ഥിന്റെ സഹപ്രവര്‍ത്തകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലനടത്തിയതെന്ന് 20കാരനായ പ്രതി സര്‍ഫാര്‍സ് ഷെയ്ഖ് മൊഴി നല്‍കിയിരുന്നു. ജോലിക്കിടിയിലുണ്ടായ പ്രശ്‌നനങ്ങളാണ് കൊലപാതക കാരണം.

ലോവര്‍ പരേലിലെ കമല മില്‍ കോംപൗണ്ടിലെ പാര്‍ക്കിംഗ് പ്രദേശത്ത് വെച്ചാണ് സിദ്ധാര്‍ഥിനെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സിദ്ധാര്‍ത്ഥിന്റെ കാറില്‍ വെച്ചു. മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് തനിക്ക് നല്‍കിയ നിര്‍ദേശമെന്നാണ് പ്രതിയായ ഷെയ്ഖ് മൊഴിയില്‍ വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.