ശാന്തിഗിരി 'നവപൂജിതം' ആഘോഷങ്ങള്‍ ഒഴിവാക്കും

Tuesday 11 September 2018 2:33 am IST

തിരുവനന്തപുരം:  ശാന്തിഗിരി 'നവപൂജിതം' ആഘോഷങ്ങള്‍ ഒഴിവാക്കി വ്യാഴാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിക്കും. കരുണാകരഗുരുവിന്റെ തൊണ്ണൂറ്റി രണ്ടാമത് ജന്മദിനമാണ് നവപൂജിതദിനമായി ആചരിക്കുന്നത്.  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍  ഇത്തവണ ആഘോഷങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നവപൂജിതത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷങ്ങള്‍ക്കായി വകയിരുത്തിയ തുക കേരളത്തിലെ ദുരിതബാധിതരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അറിയിച്ചു. 

 വ്യാഴാഴ്ച രാവിലെ അഞ്ചിന് താമരപര്‍ണശാലയില്‍ പുഷ്പാഞ്ജലി നടക്കും. ആറുമണിയുടെ ആരാധനയ്ക്ക് ശേഷം ധ്വജാരോഹണം. ഉച്ചക്ക് ഗുരുദര്‍ശനവും ഗുരുപാദവന്ദനവും വൈകുന്നേരം അഞ്ചിന് ദീപപ്രദക്ഷിണം. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭക്തര്‍ അന്ന് ആശ്രമത്തിലെത്തും. നവപൂജിതത്തെ തുടര്‍ന്ന് സപ്തംബര്‍ 20 ന് പൂര്‍ണ കുംഭമേള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.