കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്തണം: വി.എം. സുധീരന്‍

Tuesday 11 September 2018 2:34 am IST

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കാതെ കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. 

രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡിജിപി ഉള്‍പ്പെടെയുള്ള പോലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണ്. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയ സമൂഹത്തിന്റെ  സമ്പൂര്‍ണ പിന്തുണയുണ്ട്. ഇനിയെങ്കിലും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ പോലീസ് തയാറാകണം, സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.