പിഎന്‍ബി തട്ടിപ്പ്: പൂര്‍വി മോദിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ്

Tuesday 11 September 2018 2:37 am IST

ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരി പൂര്‍വി ദീപക് മോദി (44)ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചു. പൂര്‍വി മോദിക്കെതിരെയും പണാപഹരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയിരിക്കുന്നത്.

കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ പൂര്‍വി മോദിയെയും ചോദ്യം ചെയ്യണമെന്ന് ഇഡി അറിയിച്ചതിനെ തുടര്‍ന്നാണ് ബെല്‍ജിയം പൗരത്വമുള്ള പൂര്‍വി മോദിക്ക് ഇന്റര്‍പോള്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് പൂര്‍വിക്കെതിരായ ആദ്യ കുറ്റപത്രം ഇഡി സമര്‍പ്പിച്ചത്. ഇന്റര്‍പോളിന് ലഭിച്ച വിവരമനുസരിച്ച് പൂര്‍വി ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഇന്റര്‍പോള്‍ ഒരാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ 192 അംഗരാജ്യങ്ങള്‍ക്കും ഇവരെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും സാധിക്കും. ഇതുവഴി ഇന്ത്യക്ക് ഇവരെ കൈമാറണമെന്ന് ആവശ്യപ്പെടാനും സാധിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.