സ്‌കൂളുകളില്‍ നാളെ വരെ ദുരിതാശ്വാസ സംഭാവനകള്‍ ശേഖരിക്കും

Tuesday 11 September 2018 2:39 am IST

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ നിന്നുള്ള ധനസമാഹാരണം ഇന്നും നാളെയും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഇത് ഇന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കണം.  

ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ വൈകുന്നേരത്തിനകം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്ബിഐയുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.