കേരളത്തിലെ ഹര്‍ത്താല്‍ അനുചിതമെന്ന് ഹൈക്കോടതി

Tuesday 11 September 2018 2:41 am IST

കൊച്ചി : പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത് അനുചിതമെന്ന് ഹൈക്കോടതി. ദുരന്ത നിവാരണ നിയമപ്രകാരം പമ്പാ നദിയിലെ ഡാമുകള്‍ സംരക്ഷിക്കാന്‍ അടിയന്തര കര്‍മ്മ പദ്ധതി ആവശ്യപ്പെട്ട് റാന്നി സ്വദേശിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ റിങ്കു ചെറിയാന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കില്ലേയെന്ന ആശങ്കയും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പങ്കുവെച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനം,  കെഎസ്ആര്‍ടിസി സര്‍വീസ് എന്നിവയെ ഹര്‍ത്താല്‍ ബാധിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചൂണ്ടിക്കാട്ടി. 

പ്രളയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം ചേരുന്ന ദുരന്ത നിവാരണ സമിതി, റവന്യു, ഇറിഗേഷന്‍ വകുപ്പുകളുടെ യോഗത്തില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സമാന വിഷയങ്ങളിലുള്ള മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാന്‍ ഈ ഹര്‍ജി മാറ്റി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.