യുവതിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

Tuesday 11 September 2018 2:43 am IST

ഹരിപ്പാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിന് ശ്രമിച്ചയാളെ അറസ്റ്റുചെയ്തു. കല്‍പ്പറ്റ സ്വദേശി യൂസഫാണ് പിടിയിലായത്. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന് ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു.

ഫേസ്ബുക്കിലൂടെ ഡോക്ടറെന്ന വ്യാജേന കുമാരപുരം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുകയും കഴിഞ്ഞ ആഗസ്റ്റ് 9ന് മണ്ണാറശാലയ്ക്ക് സമീപത്തുനിന്ന് യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.  

  യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് കഴിഞ്ഞദിവസം വയനാട് താമരശ്ശേരി ചുരത്തിന് സമീപം ഒരു ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ യുവതി പോലീസ് കണ്ടെത്തുന്നത്. മറ്റൊരു സ്ഥലത്തുനിന്നാണ് യൂനസിനെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിലാണ് യൂനസിന് ഭാര്യയും മക്കളുമുണ്ടെന്നും ഡോക്ടറല്ലെന്നുമുള്ള വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ മൊഴി ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

തന്നെ ക്രൂരമായി മര്‍ദിക്കുകയും തന്റെ സ്വര്‍ണാഭരണങ്ങളും മറ്റും പിടിച്ചുവാങ്ങിക്കുകയും ചെയ്തതായും മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരിലാണ് കൂടുതല്‍ പീഡനമുണ്ടായതെന്നും യുവതി മൊഴി നല്‍കിയതായി  അറിയുന്നു. മാതാവിനോടൊപ്പം വീട്ടിലേക്കുപോയ യുവതിയെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പോലീസ് കസ്റ്റഡിയിലുള്ള യൂനസിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, പിടിച്ചുപറി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.