കോഴിക്കോട്: ലോകാരാധ്യനായ ശ്രീരാമനെ അപമാനിച്ച് ലേഖനമെഴുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ നടപടി അപലപനീയമാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സംസ്കൃതിയുടെ പ്രതീകമായി അംഗീകരിച്ച് ഭരണഘടനയിലെ മൗലികകൃതിയില് ബിംബവത്കരിക്കപ്പെട്ട ശ്രീരാമനെ സ്വാര്‍ഥനും ക്രൂരനും ആഭാസനുമായി ചിത്രീകരിച്ച നടപടി ഭരണഘടനയോടുള്ള വിധേയത്വത്തിന്റെ ലംഘനമാണ്.
രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ദേശീയ മാനബിന്ദുക്കളെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചനയില്‍ ഡിപിഐ പങ്കാളിയായത് ആശങ്കാജനകമാണ്. ദേശീയവിരുദ്ധ നിലപാട് പിന്തുടരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള അന്ധമായ മാനസിക അടിമത്തമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. വഹിക്കുന്ന പദവിയുടെ മഹത്വം കളങ്കപ്പെടുത്തിയ മോഹന്‍കുമാര്‍ തല്‍സ്ഥാനം രാജിവെക്കണം.
അല്ലാത്തപക്ഷം അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.എസ്. ഗോപകുമാര്‍, ട്രഷറര്‍ സി.വി. രാജീവന്, സംഘടനാ സെക്രട്ടറിമാരായ എ. ബാലകൃഷ്ണന്, അശോക് ബാഡൂര്‍, വൈസ് പ്രസിഡന്റുമാരായ വി. ഉണ്ണികൃഷ്ണന്, എം. ശിവദാസ്, കെ.എസ്. ജയചന്ദ്രന്, സെക്രട്ടറിമാരായ ടി. അനൂപ്കുമാര്‍, ആര്.ജിഗി, എന്‍. സത്യഭാമ, കെ. രേവതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: