ബാര്‍ കോഴക്കേസ്: വിധി 18ന്

Tuesday 11 September 2018 2:47 am IST

തിരുവനന്തപുരം: അഴിമതിക്കാരായ ചിലരെ മാത്രം സംരക്ഷിക്കാനാണോ അഴിമതി നിരോധന നിയമം ജൂലൈ 26 ന് ഭേദഗതി ചെയ്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ബാര്‍ കോഴക്കേസില്‍ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് ഗവര്‍ണറുടെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വേണമോയെന്നത് സംബന്ധിച്ച് ഈ മാസം 18ന് കോടതി വിധി പറയും.

നിയമമന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ  ഔദ്യോഗിക വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയ വകുപ്പ് 17 എ ബാര്‍ക്കോഴ കേസില്‍ നിലനില്‍ക്കുമോ എന്നത് സംബന്ധിച്ചാണ് ഉത്തരവ് പറയുകയെന്ന് വിജിലന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ പ്രസ്താവിച്ചു.

മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സിന് വകുപ്പ് 17 എ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ റൂള്‍സ് ഓഫ് ബിസിനസ്സ് പ്രകാരം ക്യാബിനറ്റില്‍ സമയം തേടാന്‍ മന്ത്രിക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. മൂന്നു അന്വേഷണം നടത്തിയിട്ടും റഫര്‍ ചാര്‍ജാണ് വിജിലന്‍സ് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.