ചങ്ങലംപരണ്ട

Tuesday 11 September 2018 2:49 am IST

cissus quadrangularis

സംസ്‌കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, 

അസ്ഥി ശൃംഖല, കലിശ

തമിഴ്: പരണ്ടൈ വള്ളി

എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം 

ഉഷ്ണമേഖലാ വനങ്ങളില്‍ കണ്ടുവരുന്നു. 

കേരളത്തില്‍, തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റൂര്‍, അട്ടപ്പാടി, ചിന്നാര്‍, മറയൂര്‍ ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു.

പ്രത്യുത്പാദനം: തണ്ടില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍

ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 25 മില്ലി, തേന്‍ 10 മില്ലി ഇവ രണ്ടും ഒന്നായി ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ ക്രമം തെറ്റിയ ആര്‍ത്തവം കൃത്യമായി ഉണ്ടാകും. 

ആര്‍ത്തവ സമയത്ത് അമിതമായി രക്തം പോകുന്നതിന് അത്യാര്‍ത്തവം എന്നു പറയുന്നു. ചങ്ങലം പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി, തേന്‍ 5 മില്ലി, നറുനെയ്യ് അരസ്പൂണ്‍, ഇതില്‍ 2 ഗ്രാം ചന്ദനം അരച്ച് ചേര്‍ത്ത് ഇളക്കി ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ അത്യാര്‍ത്തവം തീര്‍ച്ചയായും ശമിക്കും.

ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയില്‍ അല്‍പസമയം ഒഴിച്ചു നിര്‍ത്തിയാല്‍ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.

രണ്ട് കിലോ ചങ്ങലംപരണ്ട വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര് 2 ലിറ്റര്‍, എള്ളെണ്ണ 200 മില്ലി, വേപ്പെണ്ണ 200 മില്ലി, നറുനെയ്യ് 100 മില്ലി, എന്നിവയിലേക്ക് ചെന്നിനായകം 100 ഗ്രാം അരച്ച് കലക്കി മെഴുക് പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എനന്നിവ വളരെ പെട്ടെന്ന് ഭേദമാകും. 

ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലില്‍ ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി ദിവസം രണ്ട് നേരം മോരില്‍ കലക്കി കുടിച്ചാല്‍ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും.

വി.കെ.ഫ്രാന്‍സിസ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.