കൈക്കൂലി ലജ്ജാകരം

Tuesday 11 September 2018 2:53 am IST

കണ്ണൂരില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അധികൃതരുടെ പിടിയിലായി! കരിങ്കല്‍പൊടി കയറ്റിവന്ന ലോറിയെ പിഴയില്‍ നിന്നൊഴിവാക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്! കഴിഞ്ഞ ദിവസം കണ്ട വാര്‍ത്തയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. 

ഇത്തരത്തില്‍ ഒരുപാട് കൈക്കൂലിക്കേസുകള്‍ നാം കാണുന്നുണ്ട്. സര്‍ക്കാരിന്റെ ഏതു വകുപ്പിലും ജീവനക്കാര്‍ക്ക് ഇന്ന് ന്യായമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. സമൂഹം നല്‍കുന്ന നികുതിപ്പണം ചെലവഴിക്കുന്നതുതന്നെ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവര്‍ക്ക് പെന്‍ഷനും മറ്റും കൊടുക്കാനുമാണ്. അതുകൊണ്ട് തന്നെ ജനങ്ങളെ സഹായിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിക്കൊടുക്കുകയുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ കടമ. 

എന്നാല്‍ ഇത്തരക്കാര്‍ വാങ്ങുന്ന ശമ്പളത്തിന് പുറമെ അത്യാര്‍ത്തിയോടെ വീണ്ടും പണം ആവശ്യപ്പെട്ട് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നത് ലജ്ജാകരമാണ്; കര്‍ശന നടപടിക്ക് വിധേയമാക്കേണ്ടതുമാണ്. ഇതിനായി വീണ്ടും നിയമവ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.