കുക്കിനും റൂട്ടിനും സെഞ്ചുറി

Tuesday 11 September 2018 3:01 am IST

ലണ്ടന്‍: ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെയും ക്യാപറ്റ്ന്‍ ജോ റൂട്ടിന്റെയും സെഞ്ചുറികളില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ നില ഭദ്രമാക്കി. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍  ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 364 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ അവര്‍ക്ക് മൊത്തം 404 റണ്‍സ് ലീഡായി.

ഈ ടെസ്‌റ്റോടെ വിരമിക്കുന്ന കുക്ക് 147 റണ്‍സ് നേടി. 286 പന്ത് നേരിട്ട കുക്ക് പതിനാല് ബൗണ്ടറി അടിച്ചു. കുക്കിന്റെ 33-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ജോ റൂട്ട് 125 റണ്‍സ് അടിച്ചെടുത്തു. 190 പന്ത് നേരിട്ട റൂട്ട് 12 ഫോറും ഒരു സിക്‌സറും അടിച്ചു. മൂന്നാം വിക്കറ്റില്‍ കുക്കും റൂട്ടും 259 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

റൂട്ടിനെ വീഴ്ത്തി പുതുമുഖം വിഹാരിയാണ് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് തകര്‍ത്തത്. പകരക്കാരാനായി ഇറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുത്തു. മൂന്നാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 321. റൂട്ടിന് പിന്നാലെ കുക്കും പുറത്തായി. വിഹാരിക്കാണ് ഈ വിക്കറ്റും. കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. 

ഏറെ താമസിയായെ ബെയര്‍സ്‌റ്റോയുടെ വിക്കറ്റും വീണു. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ആദ്യ ഇന്നിങ്ങ്‌സില്‍ അടിച്ചുതകര്‍ത്ത ബട്‌ലറെ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്താക്കി. ബെന്‍സ്‌റ്റോക്‌സും (13), കറനും (7) പുറത്താകാതെ നില്‍ക്കുന്നു. രണ്ടിന് 114 റണ്‍സെന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് ഇന്നലെ ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്‌സ്: 332

ഇന്ത്യ: ഒന്നാം ഇന്നിങ്ങ്‌സ്: രാഹുല്‍ ബി കറന്‍ 37, ധവാന്‍ എല്‍ബിഡബ്‌ളിയു ബി ബ്രോഡ് 3, സി.എ. പൂജാര സി ബെയര്‍സ്‌റ്റോ ബി ആന്‍ഡേഴ്‌സണ്‍ 37, കോഹ് ലി സി റൂട്ട് ബി സ്‌റ്റോക്ക്‌സ് 49, രഹാനെ സി കുക്ക് ബി ആന്‍ഡേഴ്‌സണ്‍ 0, വിഹാരി സി ബെയര്‍സ്‌റ്റോ ബി അലി 56, ഋഷഭ് പന്ത് സി കുക്ക് ബി സ്‌റ്റോക്ക്‌സ് 5, ജഡേജ നോട്ടൗട്ട് 86, ഐ. ശര്‍മ്മ സി ബെയര്‍സ്‌റ്റോ ബി അലി 4, മുഹമ്മദ് ഷമി സി ബ്രോഡ് ബി റാഷിദ് 1, ബുംറ റണ്‍ഔട്ട് 0, എക്‌സ്ട്രാസ് 14, ആകെ 292.

വിക്കറ്റ് വീഴ്ച: 1-6, 2-70, 3-101, 4-103, 5-154, 6-160, 7-237, 8-249, 9-260.

ബൗളിങ്: ആന്‍ഡേഴ്‌സണ്‍ 21-7-54-2, ബ്രോഡ് 20-6-50-1, സ്‌റ്റോക്ക്‌സ് 16-2-56-2, കറന്‍ 11-1-49-1, അലി 17-3-50-2, റാഷിദ് 10-2-19-1.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.