ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും ഹൗസ് ബോട്ട് ദുരന്തം. മുങ്ങിത്താണ ഹൗസ് ബോട്ടില്‍ നിന്ന് ശബരിമല ദrശനം കഴിഞ്ഞ് സഞ്ചാരത്തിനെത്തിയ 15 അയ്യപ്പന്മാര് അത്ഭുതകരമായി രക്ഷപെട്ടു. ഇന്നു പുലര്‍ച്ചെ മാര്‍ത്താണ്ഡം കായലിലാണു ബോട്ട് മുങ്ങിയത്.
അടുത്തിടെ നീറ്റിലിറങ്ങിയ സ്മാര്‍ട്ട് എന്ന ഇരുനില ഇരുമ്പ് ഹൗസ് ബോട്ടാണ് മുങ്ങിയത്. അടിപ്പലക ഇളകി വെള്ളം കയറിയതാണു ബോട്ട് മുങ്ങാന്‍ കാരണം. ബോട്ട് മുങ്ങുകയാണെന്ന് മനസിലാക്കിയ ജീവനക്കാര്‍ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ബംഗളുരു, തമിഴ്നാട് സ്വദേശികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് യാത്രക്കാരെ ആലപ്പുഴയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: