രാഹുലിൻ്റെയും സോണിയയുടേയും ഹർജി ഹൈക്കോടതി തള്ളി

Tuesday 11 September 2018 3:08 am IST

ന്യൂദല്‍ഹി: ആദായ നികുതി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും തിരിച്ചടി. ഇരുവരുടേയും 2011-12ലെ നികുതി അടച്ചത് പുനഃപരിശോധിക്കാന്‍ ആദായ നികുതി വകുപ്പു നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. 

നാഷണല്‍ ഹെറാള്‍ഡ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.  നികുതി സംബന്ധിച്ച സംശയങ്ങള്‍ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാഹുലിനും സോണിയയ്ക്കും പരാതിയുണ്ടെങ്കില്‍ നികുതി വകുപ്പിനെ സമീപിക്കണം. നികുതി അടച്ചപ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഡയറക്ടറാണ് താന്‍ എന്ന് രാഹുല്‍ അറിയിച്ചില്ലെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.