സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

Tuesday 11 September 2018 10:30 am IST
സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് പരസ്യ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയത്. കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് കുടുബത്തിന്റെ ആരോപണം.

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകളും പ്രമുഖരുമെത്തി. ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയുടെ നടയില്‍ നടക്കുന്ന സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.

അതേസമയം ഹര്‍ജിയുമായി ഇന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം കന്യാസ്ത്രീയുടെ കുടുംബം മാറ്റി. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് പരസ്യ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയത്. കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് കുടുബത്തിന്റെ ആരോപണം. കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പോലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്.

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്ത് ചെയ്‌തെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നിയമം എല്ലാത്തിനും മീതെയാണെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.