ജോര്‍ജിന്റെ അധിക്ഷേപം: കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

Tuesday 11 September 2018 12:00 pm IST
കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്താനെത്തിയത്.

കൊച്ചി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പി.സി ജോര്‍ജ് എം.എല്‍.എ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്ഐയുടെ നേതൃത്വത്തില്‍ മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാന്‍ കന്യാസ്ത്രീ കൂട്ടാക്കിയില്ലെന്നാണ് വിവരം. 

തുടര്‍ന്ന് പൊലീസ് തിരിച്ചു പോയി. കന്യാസ്ത്രീ പരാതി ഉന്നയിച്ചാല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കും. കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്താനെത്തിയത്. 

എന്നാല്‍ ജോര്‍ജിന്റെ പരാമര്‍ശം കാരണം കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.  ജോര്‍ജിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കുന്നതും കന്യാസ്ത്രീയുടെ കുടുംബം മാറ്റിവച്ചു. ഇക്കാര്യം പിന്നീട് ആലോചിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.