നീതി തേടി കന്യാസ്ത്രീ: വത്തിക്കാന്‍ പ്രതിനിധിക്ക് കത്തയച്ചു

Tuesday 11 September 2018 1:11 pm IST
കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്. മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പോയെന്നും രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച്‌ പോലീസിനെയും സര്‍ക്കാരിനെയും ബിഷപ്പ് സ്വാധീനിച്ചെന്നും കത്തില്‍ പറയുന്നു.

കോട്ടയം: നീതി തേടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും കത്തയച്ചു. സഭയില്‍ ബിഷപ്പുമാ‍ര്‍ക്കും വൈദികര്‍ക്കുമാണ് പരിഗണയെന്ന് കത്തില്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ വിശദീകരിക്കുന്നു. 

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കന്യാസ്ത്രീ കത്ത് അയച്ചത്. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും കെണിയില്‍ പെടുത്തിയെന്നും കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ലെന്നും ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കി തീര്‍ക്കുവാനാണ് ബിഷപ്പ് ശ്രമിക്കാറെന്നും കത്തില്‍ പറയുന്നു.

മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പോയെന്നും രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച്‌ പോലീസിനെയും സര്‍ക്കാരിനെയും ബിഷപ്പ് സ്വാധീനിച്ചെന്നും  കത്തില്‍ പറയുന്നു. 

ഇത് രണ്ടാം തവണയാണ് വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ കത്തയയ്ക്കുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.