തെലങ്കാനയില്‍ ബസ് മറിഞ്ഞു; 57 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

Tuesday 11 September 2018 1:31 pm IST

 

ഹൈദരാബാദ്: തെലങ്കാനയിലെ ജഗ്തിയാള്‍ ജില്ലയില്‍ കോണ്ടഗാട്ടുവിലെ മലഞ്ചെരുവിലേക്ക് യാത്ര ബസ് മറിഞ്ഞ് 57 പേര്‍ കൊല്ലപ്പെട്ടു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

കോണ്ടഗാട്ടു, പ്രസിദ്ധ ആഞ്ജനേയ സ്വാമി ക്ഷേത്രമുള്ള സ്ഥലമാണ്. ഇവിടേക്ക് തീര്‍ഥാടകര്‍ വന്‍തോതില്‍ എത്തുന്നിടമാണ്. നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. 62 തീര്‍ത്ഥാടകര്‍ബസില്‍ ഉണ്ടായിരുന്നു. ബസില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് മലഞ്ചെരുവിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ഗതാഗത വകുപ്പ് മന്ത്രി പി. മഹേന്ദര്‍ പാണ്ഡേയും അനുശോചിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.