പ്രൊഫ. ഗോവിന്ദന് നായര്‍ അനുസ്മരണ ചടങ്ങ് ലളിതമാക്കി; തുക സേവാഭാരതിക്ക്
പന്തളം: ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പ്രൊഫ. എം.കെ. ഗോവിന്ദന് നായരുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങുകള്‍ വിപുലമായി നടത്താന്‍ നീക്കിവെച്ച തുക പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സേവാഭാരതിക്ക് നല്കി.
ഒന്നര ലക്ഷം രൂപയുടെ ചെക്ക്, പ്രൊഫ. കെ. ഗോവിന്ദന് നായരുടെ ഭാര്യ സുമതിയമ്മ, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് കൈമാറി. പന്തളത്തെ ചാങ്ങ വീട്ടില്‍ ചടങ്ങ് ലളിതമായി സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയുടെ നിര്‍ണായക നാളുകളില്‍ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റ് വരിച്ച് 19 മാസം ജയില്‍വാസം അനുഭവിക്കാന്‍ തയാറായ പ്രൊഫ. കെ. ഗോവിന്ദന് നായര്‍ പല തലമുറ സ്വയംസേവകര്‍ക്ക് മാതൃകയായെന്ന് സേതുമാധവന് അനുസ്മരിച്ചു.
ചെന്നമ്പള്ളി വിവേകാനന്ദ ബാലാശ്രമത്തിനും സംഭാവന നല്കി. വിഭാഗ് സംഘചാലക് ആര്. മോഹനന്, പ്രൊഫ. കോന്നി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.